സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ ശക്തമാക്കി; സിആര്‍പിഎഫിനെ വിന്യസിച്ചു; കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും സുരക്ഷ; കൊച്ചിയിലും സുരക്ഷ ഒരുക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ എന്‍ഐഎയുടെ പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ സുരക്ഷ ശക്തമാക്കി.

Advertisment

ഓഫീസ് പൂര്‍ണമായും സിആര്‍പിഎഫിന്റെ സുരക്ഷയിലാണ്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലും സുരക്ഷയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരസംഘടനകളുടെ ഇടപെടലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഒരുക്കാന്‍ തീരുമാനമായിട്ടുണ്ട്.

Advertisment