/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
ഞാൻ വരയ്ക്കാത്ത ചിത്രം
നീ മറന്നു വച്ച് പോയ
സ്വപ്നങ്ങളിൽ
തട്ടി തടഞ്ഞു വീഴുന്നുണ്ട്
Advertisment
വെളിച്ചത്തിന്റെ സുലഭതയിൽ
നീ കോരികുടിക്കാൻ
കൊതിച്ച ദാഹനീരുറവയിൽ
ശരണംപ്രാപിച്ച
കണ്ണീർകിനാക്കൾ
ഇനിയുമെത്താത്ത കാറ്റിനെ കുറ്റംപറയുന്നുണ്ട്
അഹം ചൂടിനെ തണുപ്പിക്കാൻ വിശറിയോട്
മോഹങ്ങൾക്ക് കാവലാകാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
എരിയുന്ന തീക്കാറ്റിന്റെ
വേഗമുനയിൽകയറി
സുരക്ഷിതയാത്ര ചെയ്യാൻ കൊതിക്കുന്ന
ഇന്നിന്റെ വിലാപങ്ങൾ
മുഴുമിപ്പിച്ചചിത്രത്തിന്റെ
വിശപ്പകറ്റാൻ
വായയെ തിരക്കി
കിതക്കുന്ന ചിത്രകാരൻ
കാണാത്ത കാഴ്ചയിൽ
സ്വപ്നങ്ങളെ ചേർത്തെഴുതാൻ
ഇനിയും പിറക്കാത്തമക്കളെ
സ്വപ്നം കാണുന്നുണ്ട്