/sathyam/media/media_files/2025/11/04/maradona-2025-11-04-18-02-52.jpg)
ഫുട്ബോൾ ഇതിഹാസം മ​റ​ഡോ​ണ​യു​മാ​യു​ള്ള സൗ​ഹൃ​ദം തന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന ഒ​ന്നാ​ണെന്ന് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. തന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​റ​ഡോ​ണ എ​ന്ന കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ ദൈ​വ​ത്തെ തന്നി​ലേ​ക്ക് അ​ടു​പ്പി​ച്ച​തെന്നും ബോച്ചെ. മറഡോണയുമായി ഏറ്റവും അടുത്തബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരൻ, ഇതിഹാസ കളിക്കാരനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഹൃദയസ്പർശിയാണ്:
/sathyam/media/post_attachments/content/dam/mm/mo/literature/literaryworld/images/2021/8/13/diego-maradona-boche-book-cover-833140.jpg?w=1120&h=583)
"ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന്, കാ​ൽ​പ്പ​ന്തു​ക​ളി​യി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ മ​നു​ഷ്യ​നാ​ണ് മ​റ​ഡോ​ണ. വെ​റും മ​നു​ഷ്യ​ന​ല്ല, ക​പ​ട​ത​ക​ളി​ല്ലാ​ത്ത പ​ച്ച​മ​നു​ഷ്യ​ൻ. ചെ​റു​പ്പം മു​ത​ൽ എ​നി​ക്ക് മ​റ​ഡോ​ണ​യോ​ട് ക​ടു​ത്ത ആ​രാ​ധ​ന​യാ​യി​രു​ന്നു. ടി.​വി​യി​ൽ മ​റ​ഡോ​ണ​യെ തൊ​ട്ടു​മു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു സെ​ൽ​ഫി എ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം.
![]()
പൂ​വ​ർ ഹോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ട്ടു. അ​നാ​ഥ​രാ​യ ആ​ളു​ക​ളാ​ണ് പൂ​വ​ർ ഹോ​മി​ലു​ള്ള​ത്. ലൈ​ഫ് വി​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലാ​ണ് പൂ​വ​ർ ഹോ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​റ​മെ നി​ന്നു സം​ഭാ​വ​ന​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തെ​യാ​ണ് അ​വി​ടെ​യു​ള്ള​വ​രെ ആ​യു​ഷ്കാ​ലം പോ​റ്റു​ന്ന​ത്. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഡി​യോ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ടു സ്നേ​ഹ​നി​ർ​ഭ​ര​മാ​യ അ​ടു​പ്പം തോ​ന്നി.
/sathyam/media/post_attachments/content/dam/mm/mo/literature/your-creatives/images/2021/8/12/diego-maradona-book-review-boche.jpg.image.845.440-622215.jpg)
അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​ഞ്ഞ​പ്പോ​ൾ, അ​തു​വ​രെ കേ​ട്ട​തൊ​ന്നു​മ​ല്ലാ മ​റ​ഡോ​ണ​യെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. സ​ത്യ​സ​ന്ധ​നും നി​ഷ്ക​ള​ങ്ക​നു​മാ​യി​രു​ന്നു മ​റ​ഡോ​ണ. ചി​ല​പ്പോ​ൾ കു​ട്ടി​ക​ളെ പോ​ലെ ദേ​ഷ്യ​പ്പെ​ടും. കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ കു​ട്ടി​ക​ളെ പോ​ലെ ത​ന്നെ വ​ഴ​ക്കെ​ല്ലാം സ്വ​യം അ​വ​സാ​നി​പ്പി​ച്ചു സ്നേ​ഹ​ത്തോ​ടെ വ​ന്നു കെ​ട്ടി​പ്പി​ടി​ക്കും. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു പി​രി​യാ​നാ​വാ​ത്ത​വി​ധം അ​ടു​പ്പം തോ​ന്നി. ആ​രാ​ധ​ന തോ​ന്നി. മ​റ​ഡോ​ണ​യു​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യും ഊ​ഷ്മ​ള​മാ​യ ബ​ന്ധം ഉ​ണ്ട്. മ​റ​ഡോ​ണ​യു​ടെ വി​യോ​ഗ​ത്തി​നു ശേ​ഷ​വും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം തു​ട​രു​ന്നു...'- ബോച്ചെ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us