ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം; 19 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച ഗവർണർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കണ്ണൂരിൽ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

New Update
governer arif muhannad khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവർണർക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ച 19 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

പാളയത്ത് ഗവർണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച് ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച ഗവർണർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കണ്ണൂരിൽ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയത്. റോഡ് ഭരിക്കാൻ ഒരു ക്രിമിനലുകളേയും ഞാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

kerala governer arif muhammed khan
Advertisment