രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല :ബിനോയ് വിശ്വം

എല്‍ഡിഎഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോല്‍വിക്ക് പിറകില്‍ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണ്.

author-image
shafeek cm
New Update
binoy viswam 1

കോഴിക്കോട്: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണം. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ സാധിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisment

എല്‍ഡിഎഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോല്‍വിക്ക് പിറകില്‍ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണ്. ആ പാഠം സിപിഐ പഠിക്കുന്നുണ്ട്. സിപിഐഎമ്മും പഠിക്കണം. തിരുത്തല്‍ ശക്തിയായി മുന്നണിയില്‍ തുടരുമെന്നും എന്നും ബിനോയ് വിശ്വം പറഞ്ഞു.

സമാനവിമര്‍ശനം കഴിഞ്ഞ ദിവസവും ബിനോയ് വിശ്വം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണെന്നും വിധിയെഴുത്ത് ഉള്‍ക്കൊണ്ട് തിരുത്തി മുന്നോട്ട് പോകണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാന വാക്കല്ല. സിപിഐയെ സംബന്ധിച്ച് ജനങ്ങള്‍ മാത്രമാണ് യജമാനന്‍മാര്‍ എന്നായിരുന്നു കഴിഞ്ഞദിവസം കണ്ണൂരില്‍ ബിനോയ് വിശ്വം പറഞ്ഞത്.

Advertisment