‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല; ബിഹാറില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ഡല്‍ഹിയില്‍ ബിഹാര്‍ യൂണിറ്റ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

New Update
aap bihar.

ബിഹാര്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറില്‍ മത്സരിക്കുമെന്ന മുന്‍ നിലപാടില്‍ ആം ആദ്മി പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. എന്നാല്‍ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നത് ആയി മാറുമെന്നാണ് ആര്‍ജെഡി, ജെഡിയു മുതലായ പാര്‍ട്ടികളുടെ അഭിപ്രായം.

Advertisment

എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ഡല്‍ഹിയില്‍ ബിഹാര്‍ യൂണിറ്റ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എഎപിയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തലുണ്ടായത്. ബിഹാറില്‍ ഇത്രകാലം കണ്ടുവന്നിരുന്ന വൃത്തികെട്ട രാഷ്ട്രീയ നീക്കങ്ങള്‍ മൂലം ബിഹാറിന് മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നില്ലെന്നും എഎപി യോ?ഗത്തില്‍ വിലയിരുത്തി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അശോക് ഗലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞതും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ഇന്ത്യ സഖ്യത്തില്‍ ഭിന്നതയെന്ന സൂചന നല്‍കിയിരുന്നു. പ്രധാനമന്ത്രിയാകാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ സഖ്യപാര്‍ട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് നടന്നതിന് ശേഷം എന്‍.ഡി.എ. വിരണ്ടിട്ടുണ്ടെന്നും ഗലോട്ട് പറഞ്ഞു.

india aap aravind kejriwal
Advertisment