Advertisment

കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിൽ എംഎൽഎമാർ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ കഠ്കർ കാലനിൽ നിരാഹാരം അനുഷ്ടിക്കും.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
Arvind Kejriwal ED custody

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ദില്ലിയിൽ ജന്തർമന്ദറിലാണ് പ്രതിഷേധം. ഡൽഹി മന്ത്രിമാർ, എംഎൽഎമാർ, പ്രവർത്തകർ അടക്കം ജന്തർമന്ദറിലെ നിരാഹാര സമരത്തിൻ്റെ ഭാഗമാകും.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിൽ എംഎൽഎമാർ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ കഠ്കർ കാലനിൽ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ നിരാഹാരം അനുഷ്ഠിക്കും. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, നോർവേ, അയർലൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാർ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കൾ വ്യക്തമാക്കി.

Arvind Kejriwal
Advertisment