/sathyam/media/media_files/EJm1D5f521ThbpOkEwuq.jpg)
ഡൽഹി പ്രതിഷേധത്തിന് മുന്നേ കേന്ദ്രത്തെ വെല്ലുവിളിച്ച് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി. ബംഗാൾ സർക്കാരിന് എംജിഎൻആർഇജിഎ ഫണ്ടും ഭവന പദ്ധതി ഫണ്ടുകളും നിഷേധിച്ചതിനെതിരെ തൃണമൂൽ പ്രതിഷേധം നടത്താനൊരുങ്ങുന്നതിനിടെയാണ് ഈ വെല്ലുവിളി. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെത്തിയ അഭിഷേക് ബാനർജി ഡൽഹി മണ്ണിൽ നിന്നാണ് വെല്ലുവിളി ഉയർത്തിയത്.
“നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ തടയൂ. ഒരു അന്വേഷണ ഏജൻസിയെയും ഞാൻ വെല്ലുവിളിക്കുന്നില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞിട്ടുണ്ട്. ഡൽഹിയുടെ മണ്ണിൽ നിന്ന് ഞാൻ ആ വെല്ലുവിളി വീണ്ടും ഉയർത്തുകയാണ്,” ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബാനർജി ഇക്കാര്യം പറഞ്ഞത്..
ഈ വിഷയത്തിൽ എംപിമാരും മന്ത്രിമാരും തമ്മിൽ ഇന്ന് രാത്രി ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. ചർച്ചകളും ആലോചനകളും ഉണ്ടാകും, മുന്നോട്ടുള്ള വഴി ഞങ്ങൾ അന്വേഷിക്കും"- ബാനർജി കൂട്ടിച്ചേർത്തു. പ്രതിഷേത്തിൽ പങ്കെടുക്കാൻ 49 ബസുകളിലായി ടിഎംസി അനുകൂലികൾ തിങ്കളാഴ്ച ഡൽഹിയിലെത്തും. തുടർന്ന് ഒക്‌ടോബർ രണ്ടിന് രാജ്ഘട്ടിൽ തൃണമൂൽ എംപിമാരും സംസ്ഥാന മന്ത്രിമാരും സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തും.
എംജിഎൻആർഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) ജോബ് കാർഡ് ഉടമകളുടെ സമാധാനപരമായ റാലി അടുത്ത ദിവസം നടക്കുമെന്നുംപാർട്ടി ഭാരവാഹികൾ അറിയിച്ചു. രണ്ട് പ്രോഗ്രാമുകളും തത്സമയം സംപ്രേക്ഷണം ചെയ്യും. പ്രതിഷേധത്തിന് തൊഴിലാളികളെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ട്രെയിനുകൾ വാടകയ്ക്ക് നൽകാൻ ഇന്ത്യൻ റെയിൽവേ വിസമ്മതിച്ചതിനെത്തുടർന്ന് പ്രാദേശിക പാർട്ടിയാണ് ബസുകൾ സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന് ട്രെയിൻ നിഷേധിച്ചതും ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കിയതും ഭരണകക്ഷിയായ ബിജെപിയുടെ പ്രകടനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ടിഎംസി ആരോപിച്ചു. "ബംഗാൾ ജനതയുടെ അർഹമായ കുടിശ്ശിക കേന്ദ്രം അനുവദിക്കുന്നതുവരെ പ്രക്ഷോഭം തുടരും.”- ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്തയിലെ എൻഎസ്‌സിബിഐ വിമാനത്താവളത്തിൽ സംസാരിക്കവെ ബാനർജി പറഞ്ഞു.
2022 ഡിസംബറിൽ സംസ്ഥാന സർക്കാർ പരിശോധിച്ചുറപ്പിച്ച ഗുണഭോക്തൃ പട്ടിക അയച്ചിട്ടും കേന്ദ്രം ഇതുവരെ പണം നൽകിയിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സർക്കാർ പദ്ധതികളിലെ അഴിമതിക്കെതിരെ നടപടി വേണമെന്ന് ഗുണഭോക്താക്കൾക്കുള്ള ഫണ്ട് മുടങ്ങിയതിനെ ചോദ്യം ചെയ്‌തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us