/sathyam/media/media_files/MvoQnB9xpUnWstorJmHL.jpg)
രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളിലൊരാൾ മക്രാന നാഗൗർ സ്വദേശി രോഹിത് റാത്തോഡും മറ്റൊരാൾ ഹരിയാനയിലെ മഹേന്ദ്രഗഥ് സ്വദേശി നിതിൻ ഫൗജിയുമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളായ നവീൻ ഷെഖാവത്ത്, രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവർ വിവാഹ ക്ഷണകത്ത് നൽകാനെന്ന വ്യാജേനയാണ് കർണി സേന മേധാവിയെ കണ്ടത്.
രോഹിത് ഗോദാരയുമായി ബന്ധപ്പെട്ട ഭൂമി തർക്കങ്ങളിൽ കർണി സേന തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഭൂമി തർക്കത്തെ തുടർന്നാകാം കൊലപാതകമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ലോറൻസ് ബിഷ്ണോയിയുടെ സംഘാം​ഗമാണ് ഗോദാര. കൊലപാതകത്തിനായി മൂന്ന് ദിവസം മുൻപാണ് നവീൻ പ്രതിദിനം 5000 രൂപ നിരക്കിൽ എസ്‌യുവി കാർ വാടകയ്ക്ക് എടുത്തത്. മാളവ്യ നഗറിലെ ഒരു ഏജൻസിയിൽ നിന്ന് വാടകയ്‌ക്ക് എടുത്തതാണ് കാർ. പ്രതികൾ കാർ ഗോഗമേദിയുടെ വസതിയിൽ ഉപേക്ഷിച്ചു.
കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ കർണി സേന തലവന്റെ മരണത്തിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗ ഗോദാര രം​ഗത്തെത്തിയിരുന്നു.
എന്നാൽ പോലീസ് മറ്റ് കോണുകളിലും കേസ് അന്വേഷിക്കുന്നുണ്ട്. വസ്തു ഇടപാടുകാരൻ വിജേന്ദ്ര സിംഗ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. പ്രതികൾ കർണി സേനാ മേധാവിയുമായി അടുപ്പമുള്ളവരായിരുന്നു. ആ കൊലപാതകത്തിനുള്ള പ്രതികാരമായാണോ ഈ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us