/sathyam/media/media_files/nJauQ1h6Uy232sCvWAbq.jpg)
അഹമ്മദാബാദിനുപകരം ലഖ്നൗവില്‍ മത്സരം നടന്നിരുന്നെങ്കില്‍ ടീം ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ വിജയിക്കുമായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലഖ്നൗവില്‍ മത്സരം നടന്നിരുന്നെങ്കില്‍, ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ടീം ഇന്ത്യക്ക് ലഭിക്കുമായിരുന്നെന്നും ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ, അഖിലേഷ് യാദവ് പറഞ്ഞു.
ലഖ്നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ 'ഏകാന സ്റ്റേഡിയം' എന്ന് നാമകരണം ചെയ്തിരുന്നു. മഹാവിഷ്ണുവിന്റെ നാമങ്ങളില്‍ ഒന്നാണ് ഏകാന. പിന്നീട്, 2018-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്റ്റേഡിയത്തിന് 'ഭാരത് രത്ന അടല്‍ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം' എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
'ഗുജറാത്തില്‍ നടന്ന മത്സരം ലഖ്നൗവില്‍ നടന്നിരുന്നെങ്കില്‍, ടീം ഇന്ത്യയ്ക്ക് ഒരുപാട് പേരുടെ അനുഗ്രഹം ലഭിക്കുമായിരുന്നു. ലഖ്നൗവില്‍ മത്സരം നടന്നിരുന്നെങ്കില്‍, മഹാവിഷ്ണുവിന്റെയും അടല്‍ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിച്ചേനെ, അങ്ങനെ ഇന്ത്യ വിജയിക്കുമായിരുന്നു...,'' -എസ്പി മേധാവി പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിലെ പ്രശ്നങ്ങള്‍ കാരണം കളിക്കാരുടെ തയ്യാറെടുപ്പ് അപൂര്‍ണമായെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
കഴിഞ്ഞ ദിവസം, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുകയും അദ്ദേഹത്തെ ശകുനം എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് വലിയ വിവാദത്തിന് തിരികൊളുത്തി. മോദിയുടെ പ്രവേശനം മൂലം ഓസ്ട്രേലിയയ്ക്കെതിരായ 2023 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us