പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായപ്പോള്‍ ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടി; രാഹുല്‍ ഗാന്ധി

ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

New Update
5454545

ഡല്‍ഹി: ബിജെപി എംപിമാരെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായപ്പോള്‍ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

Advertisment

ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിനുള്ള ഉത്തരമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അനുകരിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിനും അദ്ദേഹം മറുപടി നല്‍കി. ”രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് മാധ്യമങ്ങള്‍ സംസാരിച്ചില്ല. എന്നാല്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ഇരിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി പകര്‍ത്തിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിച്ചു”-കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

rahul gandhi latest news
Advertisment