നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: തേജസ്വി യാദവിനെതിരെ സംശയം ഉന്നയിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി

മേയ് അഞ്ചിന് സിക്കന്ദറിന്റെ സഹോദരിയെ എന്‍എച്ച്എഐ ഗസ്റ്റ് ഹൗസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

author-image
shafeek cm
Updated On
New Update
tejaswi yadav ed notice.jpg

പട്ന: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ്‌റെ പഴ്സനല്‍ സെക്രട്ടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തില്‍ ദാനാപൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയിലെ ജുനിയര്‍ എന്‍ജിനീയറായ സിക്കന്ദര്‍ യാദവേന്ദുവാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

Advertisment

‘തേജസ്വി യാദവിന്റെ പിഎസ് പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദര്‍ യാദവേന്ദു തേജസ്വി യാദവിന്റെ നിര്‍ദ്ദേശപ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ എന്റെ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കുറ്റകൃത്യത്തിലും അഴിമതിയിലും അധിഷ്ഠിതമാണ്. – വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

മേയ് 5ന് നടന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഒരു ദിവസം മുന്‍പ് മേയ് 4ന് ചോര്‍ന്നുവെന്നാണ് ഇഒയുവിന്റെ കണ്ടെത്തല്‍.അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു തന്റെ ഭാര്യാ സഹോദരിയുടെ മകനെയും മറ്റു പല ഉദ്യോഗാര്‍ഥികളെയും ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കി ഉത്തരങ്ങള്‍ മനഃപാഠമാക്കാന്‍ പ്രേരിപ്പിച്ചതായും ഇഒയു കണ്ടെത്തി. മേയ് അഞ്ചിന് സിക്കന്ദറിന്റെ സഹോദരിയെ എന്‍എച്ച്എഐ ഗസ്റ്റ് ഹൗസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ഗസ്റ്റ് ഹൗസില്‍ നിന്ന് ഒഎംആര്‍ ഷിറ്റും കണ്ടെത്തി. ഗസ്റ്റ് ഹൗസിലെ റജിസ്റ്ററില്‍ റീനയുടെ മകന്‍ അനുരാഗിന്റെ പേരും, അതിനോട് ചേര്‍ന്ന് മന്ത്രിജി എന്നും എഴുതിയിരുന്നു.

സമസ്തിപൂര്‍ നിവാസിയാണ് സിക്കന്ദര്‍ റാഞ്ചിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. 2012ല്‍ ജൂനിയര്‍ എന്‍ജിനീയറായി. 3 കോടി രൂപയുടെ എല്‍ഇഡി അഴിമതിക്കേസില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്

tejaswi yadav
Advertisment