Advertisment

കേരളത്തിലും അമേരിക്കയിലുമായി മുക്കാൽ കോടിയോളം: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചു

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സയ്ക്കായി 42,057 രൂപയാണ് ചെലവഴിച്ചത്.

New Update
pinarayi wife.jpg

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഭാര്യ കമലയുടെയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലും അമേരിക്കയിലുമായി 2021 മുതല്‍ ചെലവായ തുകയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏകദേശം മുക്കാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertisment

കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലെത്തിയത്. മുഖ്യമന്ത്രി പോയ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനുവരിയില്‍ മാത്രം മയോക്ലിനിക്കില്‍ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സയ്ക്കായി 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കില്‍ത്തന്നെ 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് 47,769 രൂപ മുടക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവാക്കിയിട്ടുണ്ട്. 

2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയാണ് ചികിരത്സയ്ക്കായി ചിലവാക്കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലെ ആയുര്‍വേദ ചികിത്സയും മുഖ്യമന്ത്രി തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 2020 ഡിസംബറില്‍ സെക്രട്ടറിയേറ്റ് ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്പന്‍സറിയിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. എല്ലാ ചികിത്സകള്‍ക്കും കൂടി ചെലവായ 74.99 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

#cm pinarayi vijayan
Advertisment