'തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റിട്ട് നമ്മൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല': ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അൽഫോൻസ് കണ്ണന്താനം

എനിക്ക് പ്രധാനമന്ത്രിയുടെ കോള്‍ വന്നു. ഭഅല്‍ഫോണ്‍സ് താങ്കള്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നു പറഞ്ഞുകൊണ്ട്.

New Update
രാഹുലിന് മത്സരിക്കാന്‍ സീറ്റില്ലാതായതില്‍ വിഷമമുണ്ട്‌ ;അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍  ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാം; രാഹുലിനെ പരിഹസിച്ച് കണ്ണന്താനം


ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനം. പൊതു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് താന്‍ മുന്നോട്ടു വച്ച ചില നിര്‍ദ്ദേശങ്ങള്‍ ബിജെപി' നേതൃത്വം തള്ളിക്കളഞ്ഞതില്‍ അദ്ദേഹം പരിഭവവും അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടിയുള്ള ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണങ്ങള്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന, കണ്ണന്താനം പറഞ്ഞു. ഭഎനിക്ക് മത്സരിക്കാന്‍ ഒട്ടും താല്പര്യമില്ല.

Advertisment

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എനിക്ക് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. പക്ഷേ അവസാന നിമിഷം എനിക്ക് പ്രധാനമന്ത്രിയുടെ കോള്‍ വന്നു. ഭഅല്‍ഫോണ്‍സ് താങ്കള്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നു പറഞ്ഞുകൊണ്ട്. അപ്പോള്‍ പിന്നെ എനിക്ക് നോ പറയാന്‍ ഒരിക്കലും പറ്റില്ലല്ലോ. പക്ഷേ ഇപ്രാവശ്യം എനിക്ക് മത്സരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല എന്നുള്ള കാര്യം ഞാന്‍ ഏവരെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷം പ്രധാനമന്ത്രിയുടെ വിളി വരുമോ എന്ന കാര്യത്തില്‍ എനിക്ക് ഭയമുണ്ട്ന്ത അല്‍ഫോന്‍സ് കണണ്ണന്താനം പറഞ്ഞു. 

അതേസമയം റബ്ബര്‍ വില,  മുല്ലപ്പെരിയാര്‍ വിഷയം എന്നിവ പരിഹരിക്കാന്‍ താന്‍ ചില ആശയങ്ങള്‍ മുന്നോട്ടു വച്ചിരുന്നുവെന്നും അത് ബിജെപി നേതൃത്വം പരിഗണിച്ചില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. ഇക്കാര്യത്തില്‍ കണ്ണന്താനത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പ്രാക്ടിക്കലായി ചിന്തിക്കാനാണ് തീരുമാനമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ വിജയിക്കുമെന്നുള്ള പ്രതീക്ഷയുണ്ടാകണം. അങ്ങനെ പ്രതീക്ഷയില്ലാത്ത സ്ഥലത്ത് ഇലക്ഷന് നിന്നിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിട്ട് നമ്മള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.

ഞാന്‍ ഐഎഎസ് രാജിവച്ച് 32-മത്തെ ദിവസം സ്വതന്ത്ര എംഎല്‍എയായി ജയിച്ച ആളാണ്. ആ തിരഞ്ഞെടുപ്പില്‍ തനിക്ക്  ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. എങ്കില്‍ക്കൂടി താന്‍ ജയിച്ചു. എന്നാല്‍ അതുകഴിഞ്ഞുള്ള തിരഞ്ഞെടുപ്പുകളില്‍ തോല്‍വികളായിരുന്നു ഫലം. തിരഞ്ഞെടുപ്പില്‍ നിന്ന് തോല്‍ക്കുക എന്ന് പറഞ്ഞാല്‍ അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടിയുള്ള ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണങ്ങള്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കണ്ണന്താനം പറഞ്ഞു. ഇതൊരു വര്‍ഗീയ കലാപമല്ല എന്നാണ് മണിപ്പൂര്‍ ഇന്‍ഫാലിലെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയാലും അതിന് വിപരീതമായി സംസാരിക്കുകയാണ് കേരളത്തിന്റെ രീതിയെന്നും കണ്ണന്താനം ആരോപിച്ചു. അത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ കുറച്ചുപേര്‍ കാണുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുന്നുഫവെന്ന കാര്യം ഇതുവരെ തീരുമാനിക്കാത്ത വസ്തുതയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രിക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം ഗുജറാത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു വന്നു. അതുകഴിഞ്ഞ് യുപിയിലും പോയി മത്സരിച്ച് ജയിച്ചു തെളിയിച്ചു. അത്തരത്തിലൊക്കെ കഴിവ് തെളിയിച്ച ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇനിയും ഓടിനടന്ന് മത്സരിച്ച് കഴിവ് തെളിയിക്കേണ്ട ആവശ്യമൊന്നും ഇപ്പോഴില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം ചൂണ്ടിക്കാട്ടി.

alphonse kannanthanam
Advertisment