'ഞങ്ങള്‍ ആളുകളെ മാത്രമേ കൂടെ കൂട്ടാറുള്ളൂ, ഞങ്ങള്‍ ഒരിക്കലും ക്രെഡിറ്റ് എടുത്തില്ല. കമല്‍നാഥ് എങ്ങനെയാണ് രാജീവ് ഗാന്ധിക്ക് ക്രെഡിറ്റ് നല്‍കുന്നത്'?. കമൽനാഥിന്റെ രാമക്ഷേത്ര പരാമർശം; വിമർശനവുമായി ബിജെപി

ബിജെപി എംപി രവിശങ്കര്‍ പ്രസാദും കമല്‍നാഥിനെതിരെ രംഗത്ത് വന്നു 'തിരഞ്ഞെടുപ്പ് ഹിന്ദു' എന്നാണ് അദ്ദേഹം കമല്‍ നാഥിനെ വിശേഷിപ്പിച്ചത്. '

New Update
kamalnath amit shah

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നല്‍കാനാവില്ലെന്നും ഇതില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാന്‍ കഴിയില്ലെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ന് പ്രതികരിച്ചത്. 1986ല്‍ ബാബറി മസ്ജിദ് തര്‍ക്കഭൂമിയിലെ താല്‍ക്കാലിക രാമക്ഷേത്രം രാജീവ് ഗാന്ധി തുറന്ന് കൊടുത്തത് വഴി ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി ലഭിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ നാഥ് പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.

Advertisment

'ബിജെപിക്ക് രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ കഴിയില്ല. രാമക്ഷേത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല. രാമക്ഷേത്രം തങ്ങളുടെ സ്വത്തായിട്ടാണ് ബിജെപി കണക്കാക്കുന്നത്. രാമക്ഷേത്രം രാജ്യത്തിനാകെ അവകാശപ്പെട്ടതാണ്' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍ ബിജെപി ഒരിക്കലും ക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ, രാജീവ് ഗാന്ധിയുടെ സംഭാവനകളെയും ചോദ്യം ചെയ്തു. 'ഞങ്ങള്‍ ആളുകളെ മാത്രമേ കൂടെ കൂട്ടാറുള്ളൂ, ഞങ്ങള്‍ ഒരിക്കലും ക്രെഡിറ്റ് എടുത്തില്ല. കമല്‍നാഥ് എങ്ങനെയാണ് രാജീവ് ഗാന്ധിക്ക് ക്രെഡിറ്റ് നല്‍കുന്നത്?' ഛത്തീസ്ഗഢിലെ ബിജെപി പ്രകടന പത്രിക പ്രകാശനം ചെയ്തുകൊണ്ട് അമിത് ഷാ ചോദിച്ചു.

ബിജെപി എംപി രവിശങ്കര്‍ പ്രസാദും കമല്‍നാഥിനെതിരെ രംഗത്ത് വന്നു 'തിരഞ്ഞെടുപ്പ് ഹിന്ദു' എന്നാണ് അദ്ദേഹം കമല്‍ നാഥിനെ വിശേഷിപ്പിച്ചത്. 'ഇക്കാലത്ത്, തിരഞ്ഞെടുപ്പ് ഹിന്ദുക്കള്‍ മധ്യപ്രദേശില്‍ വിഹരിക്കുന്നു. ചിലര്‍ ഹനുമാന്‍ ഭക്തരായി മാറി, ചിലര്‍ ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ ഹിന്ദുവാണോ അല്ലയോ എന്നതാണ് ചോദ്യം,' പ്രസാദ് ചോദിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വദ്രയും കമല്‍നാഥും എപ്പോഴെങ്കിലും അയോധ്യ സന്ദര്‍ശിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്രത്തെക്കുറിച്ചുള്ള കമല്‍നാഥിന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ 'യഥാര്‍ത്ഥ മുഖം' തുറന്നുകാട്ടുന്നുവെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയും പറഞ്ഞു.

'കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ മാതാവാണ്. രാഹുല്‍ ഗാന്ധിയുടെ പിതാവ് 1986ല്‍ പ്രധാനമന്ത്രിയായിരുന്നു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് കമല്‍നാഥ് നടത്തിയ പ്രസ്താവനകള്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഒവൈസി പറഞ്ഞു. നവംബര്‍ 17ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാമക്ഷേത്ര വിഷയത്തില്‍ ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലടിക്കുന്നത്. രാമക്ഷേത്രം ബിജെപിക്ക് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് കമല്‍നാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോള്‍, രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസിന് വേദനയുണ്ടെന്ന് ഭരണകക്ഷിയും തിരിച്ചടിക്കുന്നു. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17ന് ഒറ്റ ഘട്ടമായി നടത്താനാണ് നിശ്ചയിച്ചത്. വോട്ടെണ്ണല്‍ ഡിസംബര്‍ 3ന് നടക്കും.

latest news amit shah
Advertisment