Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സുപ്രധാന യോഗങ്ങൾ: അമിത് ഷായും ജെപി നദ്ദയും കൊൽക്കത്തയിൽ

ബംഗാളിലെ കാളിഘട്ട് ക്ഷേത്രവും ഇരുവരും സന്ദര്‍ശിക്കും. അതിനായി സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്. പ

New Update
amit shah jp nadda.jpg

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കൊല്‍ക്കത്തയിലെത്തി . 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ സംഘടനാ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് ഇരുവരും കൊല്‍ക്കത്തയിലെത്തിയത്. ഇരുവരും പശ്ചിമ ബംഗാള്‍ ബിജെപി പ്രവര്‍ത്തകരുമായി സുപ്രധാന യോഗങ്ങളും നടത്തി. കൂടാതെ വീര്‍ബാല്‍ ദിവസിനോടനുബന്ധിച്ച് അമിത് ഷായും ജെപി നദ്ദയും ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ഗുരുദ്വാര ബാരാ സിഖ് സംഗത്തില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

Advertisment

 ബംഗാളിലെ കാളിഘട്ട് ക്ഷേത്രവും ഇരുവരും സന്ദര്‍ശിക്കും. അതിനായി സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ 42ല്‍ 35 സീറ്റുകളും വിജയിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യമെന്നും പുതുവര്‍ഷത്തിന് മുന്നോടിയായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പശ്ചിമ ബംഗാള്‍ വഹിക്കുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതാണ് രണ്ട് പ്രമുഖ നേതാക്കളുടെ സംയുക്ത സന്ദര്‍ശനമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഗ്‌നിമിത്ര പോള്‍ പറഞ്ഞു. അതേസമയം 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കണമെന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി.

 ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ദേശീയ യോഗത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. ''ഞങ്ങള്‍ 2019ല്‍ 303 സീറ്റുകള്‍ നേടി, ഒരു മിഷന്‍ മോഡില്‍ പ്രവര്‍ത്തിച്ചാല്‍ 2024ല്‍ കൂടുതല്‍ സീറ്റുകള്‍ നേടും.'' - പ്രധാനമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ആക്രമണാത്മകമായി വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും, പ്രതിപക്ഷത്തിന്റെ നിഷേധാത്മക പ്രചാരണങ്ങള്‍ക്ക് വസ്തുതകള്‍ സഹിതം ക്രിയാത്മകമായി ഉത്തരം നല്‍കാനും അദ്ദേഹം പാര്‍ട്ടിയുടെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടു. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ ബിജെപിക്ക് കൂടുതല്‍ നിര്‍ണായകമായ വിജയം നേടാനാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനകീയമാക്കുന്നതിനും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ രാജ്യവ്യാപകമായി ആരംഭിച്ച വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനം പ്രധാനമന്ത്രി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

 

 

latest news amit shah jp nadda
Advertisment