ആന്ധ്രാ പ്രദേശിൽ ജഗൻ സർക്കാർ താഴേയ്ക്കെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ സർവേ

കോൺഗ്രസ് 5 മുതൽ 8 സീറ്റ് നേടും. ബി ജെ പിക്കും ബി ജെഡിക്കും 42 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

author-image
shafeek cm
New Update
jagan-mohan.jpg

ഹൈദരാബാദ് : ആന്ധ്രാ പ്രദേശിൽ ജഗൻ സർക്കാർ വീഴുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ. ടിഡിപി സഖ്യത്തിന് 98 മുതൽ 120 സീറ്റ് വരെ കിട്ടും. വൈഎസ്ആർസിപി 55 മുതൽ 77സീറ്റ് വരെ നേടും. കോൺഗ്രസ് 2 സീറ്റ് വരെ നേടുമെന്നുമാണ് സർവേ ഫലം.

Advertisment

ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ഇഞ്ചോടിഞ്ചാകുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ ഫലം. ബിജെപി 62 മുതൽ 80 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെഡിയു 62 മുതൽ 80 സീറ്റ് വരെ നേടും. കോൺഗ്രസ് 5 മുതൽ 8 സീറ്റ് നേടും. ബി ജെ പിക്കും ബി ജെഡിക്കും 42 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു.

ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയേക്കുമെന്ന് കോണ്‍ഗ്രസിന്റെ ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

andhra pradesh
Advertisment