/sathyam/media/media_files/d5Zgvv9Qx0ajB6ytZF45.jpg)
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ എം ശിവശങ്കറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലൈഫ് മിഷൻ കേസിൽ ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറത്തിറങ്ങിയത്.
ശിവശങ്കറിന്റെ ഇപ്പോഴതെ അവസ്ഥ സങ്കടകരമാണെന്നും കേസിൽ ഇയാൾ മാത്രം ശിക്ഷ അനുഭവിച്ചാൽ മതിയോ എന്നുമാണ് അനിൽ അക്കരെ ഫേസ്ബുക്കിൽ കുറിച്ചത്. സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ ? എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്.
നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ബുധനാഴ്ചയാണ് അദ്ദേഹത്തിന് സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിനെ ഇഡി അതിശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് ജാമ്യാപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യ കാലയളവിൽ ശിവശങ്കർ വീടും ആശുപത്രിയിലും ആശുപത്രിക്ക് സമീപമുള്ള സ്ഥലങ്ങളിലും ഒഴികെ മറ്റൊരിടത്തേക്കും പോകരുതെന്നും ജാമ്യ കാലയളവിൽ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തെ വഴിതിരിച്ചുവിടാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us