/sathyam/media/media_files/aqtXFBwY0gF0m6JQyjUa.jpg)
ഹരിയാനയിലെ നുഹില്‍ ഘോഷയാത്ര നടത്താനുള്ള തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. പുതിയ അക്രമമുണ്ടായാല്‍,തകര്‍ക്കാന്‍ ഇനി മുസ്ലിം വീടുകള്‍ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഘോഷയാത്ര സംഘടിപ്പിക്കുമെന്നാണ് വിഎച്ച്പി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, നുഹ് അക്രമത്തിന് മുമ്പ് തന്നെ ഘോഷയാത്രയില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമായിരുന്നു'
ഒവൈസി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
കഴിഞ്ഞ തവണ മുസ്ലീങ്ങള്‍ക്കെതിരെ മാത്രം ഏകപക്ഷീയമായ നിയമനടപടികള്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഈ ഉത്തരവുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ ധൈര്യപ്പെടുമായിരുന്നില്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു. ഇവര്‍ ബി.ജെ.പിയുടെ കാലാളുകളല്ല, മറിച്ച് ഈ ക്രിമിനലുകള്‍ക്ക് മുന്നില്‍ ബി.ജെ.പി നിസ്സഹായരാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുഹില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ മാത്രമാകും അതിന് ഉത്തരവാദി. ഇനി ഒരു മുസ്ലിം വീടുകളും തകര്‍ക്കാന്‍ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വജാതി ഹിന്ദു മഹാപഞ്ചായത്തിന്റെ ശോഭാ യാത്രയുടെ ആഹ്വാനം കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയിലേക്കുളള എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് നുഹിലേക്ക് പ്രവേശിക്കുന്നത് വിലക്കുണ്ട്. വിവിധ സ്ഥലങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നുഹിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
ജൂലായ് 31 ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി)സംഘടിപ്പിച്ച ഘോഷയാത്രയെ ജനക്കൂട്ടം ആക്രമിച്ചതിനെത്തുടര്‍ന്നാണ് നുഹിലും അതിന്റെ സമീപ പ്രദേശങ്ങളിലും വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ ആറ് പേര്‍ മരണപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us