'എന്റെ പേരിൽ വസുന്ധര രാജെയെ ശിക്ഷിക്കരുത്'; അശോക് ഗെഹ്‌ലോട്ട് ബിജെപിയോട്

2020ല്‍ നടന്ന സംഭവവികാസങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഗെഹ്ലോട്ട് ബിജെപിയോട് ഈ ആവശ്യം ഉന്നയിച്ചത്

New Update
ashok gehlot.


കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ വസുന്ധര രാജെയെ ശിക്ഷിക്കരുതെന്ന് ബിജെപിയോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2020ല്‍ നടന്ന സംഭവവികാസങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഗെഹ്ലോട്ട് ബിജെപിയോട് ഈ ആവശ്യം ഉന്നയിച്ചത്.

Advertisment

ബിജെപി നേതാക്കളായ വസുന്ധര രാജെയും കൈലാഷ് മേഘ്വാളും പണാധിപത്യത്തിലൂടെ  സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ പിന്തുണയ്ക്കാത്തതിനാലാണ് 2020ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കലാപത്തെ താന്‍ അതിജീവിച്ചതെന്ന് മെയ് മാസത്തില്‍ അശോക് ഗെഹ്ലോട്ട് ധോല്‍പൂരില്‍ വച്ച് പറഞ്ഞിരുന്നു.

ബിജെപിയില്‍ രാജെയെ പാര്‍ശ്വവല്‍ക്കുന്നത് നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്, അതവരുടെ ആഭ്യന്തര കാര്യമാണെന്നും, അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗെഹ്ലോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 'എങ്കിലും ഞാന്‍ കാരണം അവര്‍ ശിക്ഷിക്കപ്പെടരുതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് അവരോട് ചെയ്യുന്ന അനീതിയാണ്,' അദ്ദേഹം പറഞ്ഞു.

'എന്റെ സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഒരു സംഭവം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഞാന്‍ രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കുമ്പോള്‍, അന്നത്തെ മുഖ്യമന്ത്രി ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ബൈപാസ് സര്‍ജറിക്കായി അമേരിക്കയിലായിരുന്നു, അദ്ദേഹത്തിന്റെ സ്വന്തം ആളുകള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനെ എതിര്‍ക്കുകയും ഇത് ഉചിതമല്ലെന്ന് പറയുകയും ചെയ്തു' ഗെഹ്ലോട്ട് പറഞ്ഞു.

'കൈലാഷ് മേഘ്വാളിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നു, ഞങ്ങളുടെ സര്‍ക്കാരിന് പ്രതിസന്ധി ഉണ്ടായപ്പോള്‍, ഇത്തരത്തില്‍ സര്‍ക്കാരുകളെ താഴെയിറക്കുന്ന പാരമ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വസുന്ധര രാജെ ജിയുമായി യോജിച്ച് നില്‍ക്കുന്ന എംഎല്‍എമാരെ ഞാന്‍ നിരന്തരം കാണാറുണ്ടായിരുന്നു, അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് എനിക്കറിയാമായിരുന്നു, ഒരു പൊതുയോഗത്തില്‍ കൈലാഷ് മേഘ്വാളിന്റെ അതേ അഭിപ്രായമാണ് അവര്‍ക്കും ഉള്ളതെന്ന് അറിയാതെ തുറന്ന് പറഞ്ഞുപോയി'   ഗെഹ്ലോട്ട് വെളിപ്പെടുത്തി.

അതേസമയം, ധോല്‍പൂര്‍ പരാമര്‍ശത്തിന് ശേഷം, രാജെ ഗെഹ്ലോട്ടിനെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രശംസ സുമനസോടെ അല്ലെന്നും മറിച്ച് ദുഷ്ചിന്ത മാത്രമേ ഉള്ളൂവെന്നും അവര്‍ ആരോപിച്ചു.   

ashok gehlot
Advertisment