അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ഇഡിക്ക് മുമ്പാകെ ഹാജരായി

ജയ്പൂര്‍, ഉദയ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലുമായി മൂന്ന് ദിവസത്തോളമാണ് ഏജന്‍സി പരിശോധന നടത്തിയത്.

New Update
ashok gehlot son

വിദേശനാണ്യ വിനിമയ ലംഘനക്കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോ
ട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11.30ഓടെയാണ് വൈഭവ് ഗെഹ്ലോട്ട് ഇഡിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് ഹാജരായത്. ഇഡിയുടെ ജയ്പൂരിലെയോ ഡല്‍ഹിയിലെയോ ഓഫീസില്‍ ഹാജരാവാന്‍ വൈഭവിന് നിര്‍ദ്ദേശമുണ്ടായിരുന്നു. 

Advertisment

രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും വര്‍ധ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമകളായ ശിവ് ശങ്കര്‍ ശര്‍മയുടെയും രത്തന്‍ കാന്ത് ശര്‍മയുടെയും വീടുകളിലും നടത്തിയ പരിശോധനയ്ക്കു പിന്നാലെയായിരുന്നു സമന്‍സ്. 

ജയ്പൂര്‍, ഉദയ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലുമായി മൂന്ന് ദിവസത്തോളമാണ് ഏജന്‍സി പരിശോധന നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ 1.2 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. 

ashok gehlot
Advertisment