അയോധ്യ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, എച്ച്.ഡി ദേവഗൗഡ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്കും ക്ഷണങ്ങള്‍ അയച്ചേക്കും.
വിവിധ പാരമ്പര്യങ്ങളില്‍ നിന്നുള്ള ആദരണീയരായ സന്യാസിമാരെയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. നാലായിരത്തോളം സന്യാസിമാര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം.