സംസ്ഥാനത്ത് ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഉത്തരവ്. 

New Update
madhyapradesh mike.jpg

 മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഉച്ചഭാഷിണികള്‍ ഉച്ചഭാഷിണികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മോഹന്‍ യാദവ്. മതപരമായുള്ള ഉച്ചഭാഷിണികള്‍ക്കും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഉച്ചഭാഷിണികള്‍ക്കും ഉള്‍പ്പെടെയാണ് നിരോധനം. 2005 ജൂലൈയിലെ സുപ്രീം കോടതി  വിധി ഉദ്ധരിച്ചാണ് രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളില്‍ (പൊതു അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഉത്തരവ്. 

Advertisment

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സ് അവസാനിപ്പിച്ച്, തിങ്കളാഴ്ചയാണ് മോഹന്‍ യാദവിനെ മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട ശിവരാജ് സിഹ് ചൗഹനെ പിന്തള്ളിയാണ് യാദവ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ചൗഹാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്നു മോഹന്‍ യാദവ്. 

ഭോപ്പാലിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് 58 കാരനായ യാദവ് സത്യപ്രതിജ്ഞ ചടങ്ങിന് പോയത്. ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും ബിജെപിയുടെ സ്ഥാപക സൈദ്ധാന്തികന്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം സംസ്ഥാന ബിജെപിയുടെ ഓഫീസിലെത്തിയിരുന്നു. തിങ്കളാഴ്ച നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ്  യാദവിനെ തിരഞ്ഞെടുത്തത്. 

രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആര്‍എസ്എസ്) ഏറെ അടുപ്പം പുലര്‍ത്തുന്ന അദ്ദേഹം ഉജ്ജയിന്‍ സൗത്തില്‍ നിന്നാണ് ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതന്‍ പ്രേംനാരായണിനെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോല്‍പ്പിക്കുന്നത്. 95,699 വോട്ടുകള്‍ നേടിയാണ് അദ്ദേഹം തുടര്‍ച്ചയായ മൂന്നാം തവണയും എംഎല്‍എഎ ആയത്. 

madhyapradesh latest news
Advertisment