രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത്ഷായും ചടങ്ങിനെത്തും

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററുകളും നേതാക്കളുടെ കട്ട് ഔട്ടുകളും സംസ്ഥാന തലസ്ഥാനത്ത് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്.

New Update
bhajan lal.jpg

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 200 ല്‍ 115 സീറ്റുകള്‍ നേടിയാണ് രാജസ്ഥാനില്‍ ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.

Advertisment

ജയ്പൂരിലെ രാംനിവാസ് ബാഗിള്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. വന്‍ ജനാവലിയെ പ്രതീക്ഷിക്കുന്നതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നേതാക്കള്‍ക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററുകളും നേതാക്കളുടെ കട്ട് ഔട്ടുകളും സംസ്ഥാന തലസ്ഥാനത്ത് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ആദ്യമായി എംഎല്‍എയായ ഭജന്‍ ലാല്‍ ശര്‍മയെ ചൊവ്വാഴ്ച്ച ചേര്‍ച്ച ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിങ്ങ്, സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട ഭജന്‍ ലാല്‍ ശര്‍മ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനില്‍ ബ്രാഹ്‌മണവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.

bjp latest news
Advertisment