Advertisment

രാഹുൽ ഗാന്ധി ഉത്തരേന്ത്യ വിട്ട് കേരളത്തിൽ മത്സരിക്കുന്നത് ശരിയോ?, കോൺഗ്രസ് ചിന്തിക്കണം: ബിനോയ് വിശ്വം

മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ല. പഴയ ഗ്യാരണ്ടികൾ നടപ്പിലായില്ല. പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിൻ്റേതാണ്.

New Update
binoy viswam

കോഴിക്കോട്: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണൊയെന്ന് കോൺഗ്രസ് ചിന്തിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ അഭിപ്രായം.

ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഓർമ്മിപ്പിച്ചു. ബാബറി മസ്ജിദിൻ്റെ ശ്‌മശാന ഭൂമിയിൽ കെട്ടി പൊക്കിയ ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസിന് എന്തിനാണ് ചാഞ്ചാട്ടമെന്നും ബിനോയ് വിശ്വം ചോദിച്ചു.

കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനായുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും നിലവിലെ മോദി ഭരണം തുടരാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷം ഇല്ലാത്ത പാർലമെൻ്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ല. പഴയ ഗ്യാരണ്ടികൾ നടപ്പിലായില്ല. പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിൻ്റേതാണ്. തൃശൂരിൽ എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് രണ്ടാമതോ മൂന്നാമതോ എന്ന് നോക്കിയാൽ മതിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ലോക്സഭയിലേയ്ക്ക് ഇരുപാർട്ടികളും മത്സരിക്കുന്ന സീറ്റുകൾ വെച്ച് മാറുന്ന കാര്യം സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഒരു ഘട്ടത്തിലും ഉയർന്ന് വന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

binoy viswam
Advertisment