സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽ

അതേസമയം എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്‌നാകരന്‍ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു.

New Update
binoy viswam


തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍േറതാണ് തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടാത്തത് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിന് പിന്നില്‍.

Advertisment

നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായി. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു.

അതേസമയം എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്‌നാകരന്‍ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. മുല്ലക്കര രത്‌നാകരന് പകരം എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയാക്കി. പത്തനംതിട്ട സിപിഐയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

കാനം രാജേന്ദ്രന്റെ വിയോഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതില്‍ സിപിഐയില്‍ അസ്വാരസ്യങ്ങളുയര്‍ന്നിരുന്നു. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയില്‍ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാര്‍ട്ടിയിലുണ്ട്.

binoy viswam latest news cpi
Advertisment