/sathyam/media/media_files/3PJtua9BXuzNdk0EJ6wn.jpg)
മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങളിൽ കുക്കികൾ ഇരകളായ കേസിന്റെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണം അദ്ദേഹം പൂർണമായി നിഷേധിച്ചു. ജനപിന്തുണയോടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"സംസഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനാവശ്യമായ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഒരു മാസമായി സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. ഇന്ന് മുതൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. മാർക്കറ്റുകളും ഓഫീസുകളും തുറന്നിട്ടുണ്ട്,"- മുഖ്യമന്ത്രി പറഞ്ഞു. അക്രമത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചുരാചന്ദ്പൂർ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കാംഗ്‌പോപ്പിയിൽ റോഡുകളും ഹൈവേകളും തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മണിപ്പൂർ ഇപ്പോഴും കത്തുന്നതായി പറയുന്നവർ സംസ്ഥാനത്തെ സാഹചര്യം നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച 'ആദിവാസി ഐക്യദാർഢ്യ മാർച്ചി'ലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ സംസ്ഥാനൊട്ടാകെ നടന്ന കാലങ്ങളിൽ 175-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു.
കലാപകാരികൾ രണ്ട് വീടുകള്‍ കത്തിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തു. ഒക്ടോബർ നാലിന് രാത്രി 10 മണിയോടെ പട്സോയ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ന്യൂ കെയ്‌തെല്‍മാന്‍ബിയിലാണ് സംഭവം. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us