/sathyam/media/media_files/aVUNYUhh3zqopMv3YDlC.jpg)
തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രേവന്ത് റെഡ്ഡിയുടെ 'ഡിഎന്‍എ' പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി നേതാവും പാര്‍ട്ടി എംപിയുമായ രവിശങ്കര്‍ പ്രസാദ്. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയും തെലങ്കാന മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ കുറിച്ച് റെഡ്ഡി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പ്രസാദ് രംഗത്ത് വന്നത്. രണ്ടാമന്റെ(കെ ചന്ദ്രശേഖര്‍ റാവുവിന്റെ)ഡിഎന്‍എ ബീഹാറില്‍ നിന്നുള്ളതാണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.
'രാജ്യത്തെ വിഭജിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിചിത്രമായ പദ്ധതിയാണ് നടക്കുന്നത്, വടക്ക്-തെക്ക് എന്ന് പറയുന്നു. 'തെലങ്കാനയുടെ ഡിഎന്‍എ ബീഹാറിന്റെ ഡിഎന്‍എയേക്കാള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുന്നു. റാവുവിന്റെ പൂര്‍വ്വികര്‍ നിതീഷ് കുമാറിന്റെ അതേ ജാതിയില്‍പ്പെട്ടവരായതിനാല്‍ അദ്ദേഹത്തിന്റെ ഡിഎന്‍എയില്‍ ബീഹാറിന്റെ അംശങ്ങള്‍ ഉണ്ടെന്നാണ് റെഡ്ഡി പറയുന്നത്.'- ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്ത് തെക്ക്-വടക്ക് വിഭജനമുണ്ടെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് ആരോപിച്ചതായും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. 'കോണ്‍ഗ്രസ് പാര്‍ട്ടി എത്ര അധഃപതിച്ച നിലയിലാണെന്ന് നോക്കുക?' പ്രസാദ് ചോദിച്ചു. 'തെക്ക്-വടക്ക് അതിര്‍ത്തി രേഖ കൂടുതല്‍ കട്ടിയുള്ളതും വ്യക്തവുമാണ്.'- ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ, കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി എക്സില്‍ കുറിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.
രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ എത്തിയിരുന്നു എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഈ പ്രസ്താവന പിന്‍വലിക്കാന്‍ അവര്‍ ആവശ്യപ്പെട്ടില്ലെന്നും പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഐക്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തരുതെന്നും ബിജെപി നേതാവ് വ്യക്തമാക്കി. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലീം, ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് വടക്കന്‍ അമേഠിയില്‍ നിന്ന് കേരളത്തിലെ വയനാട്ടിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us