/sathyam/media/media_files/QvCRPCkZfqhykgfodPZS.jpg)
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി. പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് അഗ്‌നിമിത്ര പോളാണ് മമത ബാനര്‍ജിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. ഇന്ത്യ മുന്നണിയുടെ നാലാമത്തെ യോഗത്തില്‍ വാരണാസി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയെ മമത ബാനര്‍ജി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജിയെ വെല്ലുവിളിച്ച് പോള്‍ രംഗത്തെത്തിയതെന്ന് ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു.
'കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് പകരം മത്സരിക്കാന്‍ മമത ബാനര്‍ജിക്ക് ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. സീറ്റ് വിഭജനത്തിന് മുമ്പ് വെല്ലുവിളി ഏറ്റെടുക്കണം. നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകണമെന്നല്ലേ ആഗ്രഹം. നമ്മുടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരെ മത്സരിക്കട്ടെ. എങ്ങനെയാകുമെന്ന് നോക്കാം. മമത ബാനര്‍ജിക്ക് ധൈര്യമുണ്ടോ എന്ന് ഇതിലൂടെ അറിയാംന്തന്ത വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പോള്‍ പറഞ്ഞു.
നേരത്തെ 2019 ല്‍, പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസിയില്‍ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വരണാസിയില്‍ അജയ് റായിയെ മത്സരിപ്പിച്ചതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ഇക്കഴിഞ്ഞ ഇന്ത്യ മുന്നണിയുടെ മീറ്റിംഗിനു ശേഷം വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ മമത ബാനര്‍ജി വിസമ്മതിച്ചിരുന്നു. ഞങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതെല്ലാം നിങ്ങളോട് പങ്കിടാന്‍ കഴിയില്ലെന്നാണ് മമത വ്യക്തമാക്കിയത്.
അതേസമയം ഡിസംബര്‍ 31-നകം സീറ്റ് വിഭജന ഫോര്‍മുലയ്ക്ക് അന്തിമരൂപം നല്‍കണമെന്ന് ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ടിഎംസി സുപ്രിമോ സഖ്യ അംഗങ്ങളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ അവസാനത്തോടെ സംസ്ഥാന തലത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് തൊടുപുല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി രണ്ടാം വാരത്തോടെ ഉന്നത നേതൃതലത്തിലും സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമാകുമെന്നും ടിഎംസി വൃത്തങ്ങള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us