Advertisment

രാജസ്ഥാനിലും മധ്യപ്രദേശിലും മുന്നേറ്റം ബിജെപിക്ക്; ആദ്യ മണിക്കൂറിലെ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്ത്

മധ്യപ്രദേശില്‍ സീറ്റ് നിലയില്‍ നിലവില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് പ്രതീക്ഷ കൈവിടാതെ തൊട്ടുപിന്നാലെയുണ്ട്.

New Update
congress bjp-2

ദില്ലി : ആദ്യ സമയങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടം മാറി. 'ഹിന്ദി ഹൃദയഭൂമി' സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും ആദ്യമണിക്കൂറില്‍ ബിജെപി മുന്നേറ്റം. ഒരു ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നുവെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടതോടെ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനില്‍ ഒരു ഘട്ടത്തില്‍ ലീഡ് നില 100 കടന്നു.  കഴിഞ്ഞ തവണ തോറ്റ 24 സീറ്റുകളില്‍ ഇക്കുറി ബിജെപിക്ക് ലീഡുണ്ട്. പക്ഷേ പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് നിലവില്‍ പിന്നിലാണ്. ഭരണത്തുടര്‍ച്ച കിട്ടുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയാണ് രാജസ്ഥാനില്‍ മങ്ങുന്നത്. 

Advertisment

മധ്യപ്രദേശില്‍ സീറ്റ് നിലയില്‍ നിലവില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് പ്രതീക്ഷ കൈവിടാതെ തൊട്ടുപിന്നാലെയുണ്ട്. ദിഗ്വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ മുന്നിലാണ്. തെലങ്കാനയിലെ ആദ്യ ഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നില്‍. ആദ്യം തന്നെ ലീഡ് നേടിയ കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 62 സീറ്റില്‍ ആദ്യ ലീഡ് നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ബി ആര്‍ എസ് 36 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാര്‍ട്ടിയാകട്ടെ 7 സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 5 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകള്‍ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഛത്തിസ് ഘഡില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഓരോ ഘട്ടത്തിലും സീറ്റ് നിലമാറിമറിയുകയാണ്. ഒരു ഘട്ടത്തില്‍ ബിജെപി ലീഡിംഗ് സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചുവന്നു.  രാജസ്ഥാനിലെ 200 ല്‍ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയില്‍ 119 സീറ്റുകളിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പത്ത് മണിയോടെ ഫല സൂചനകളില്‍ വ്യക്തത വരും. 

 

madhyapradesh
Advertisment