/sathyam/media/media_files/pkOpfjLQY5o5cQHpmYBL.jpg)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്. 'ഫ്യൂസ് ട്യൂബ് ലൈറ്റ്' എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് കാണാം. 'കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നു' എന്നായിരുന്നു പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.
2020ല്‍, ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിയില്‍ ഇടപെടാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അന്ന് നരേന്ദ്ര മോദി ട്യൂബ് ലൈറ്റിനോട് താരതമ്യപ്പെടുത്തി പരിഹസിച്ചിരുന്നു. 'ഞാന്‍ കഴിഞ്ഞ 30-40 മിനിറ്റായി സംസാരിക്കുകയായിരുന്നു, പക്ഷേ അവിടെ കറന്റ് എത്താന്‍ ഇത്രയും സമയമെടുത്തു. പല ട്യൂബ് ലൈറ്റുകളും ഇതുപോലെയാണ്,' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ മോശം പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രി ദുശ്ശകുനമാണെന്നും പോക്കറ്റടിക്കാരനെ പോലെയാണെന്നുമാണ് രാഹുല്‍ ?ഗാന്ധി പഞ്ഞത്. ഇതേ തുടര്‍ന്ന് വയനാട് എംപിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ നോട്ടീസ്. ശനിയാഴ്ച വൈകിട്ട് ആറു മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ 'ദുശ്ശകുനം' എന്ന് വിളിച്ച് പരിഹസിച്ചത്. അദ്ദേഹത്തിന്റെ പ്രവേശനമാണ് ഓസ്ട്രേലിയയ്ക്കെതിരായ 2023 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണമെന്നും രാഹുല്‍ പറഞ്ഞു.
ഒരു പ്രധാനമന്ത്രിയ്‌ക്കെതിരെ ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് ദേശീയ രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് ചേരുന്നതല്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ദുശ്ശകുനം എന്ന പ്രയോഗം നിരോധനത്തിന്റെ ഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന നിരുത്തരപരമായ പരാമര്‍ശങ്ങളില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. പൊതു മണ്ഡലങ്ങളില്‍ മാന്യതയോടെ പ്രവര്‍ത്തിക്കാനുള്ള പൊതു ഉപദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചു. പെരുമാറ്റ ചട്ടം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച സുപ്രീം കോടതി വിധികളും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.
'നമ്മുടെ ആണ്‍കുട്ടികള്‍ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകുനം അവരെ തോല്‍പ്പിച്ചു.'- രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. രാഹുല്‍ ?ഗാന്ധിയുടെ പരാമര്‍ശം ലജ്ജാകരവും അപമാനകരവുമാണെന്നും ഇതിനെതിരെ അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us