/sathyam/media/media_files/rzsrVNI03Adk1Bmw9BDQ.jpg)
പാര്‍ട്ടി മുഖപത്രമായ 'സാമ്ന'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിനെതിരെ കേസെടുത്തു. യവത്മാല്‍ പോലീസാണ് കേസെടുത്തത്. 'സാമ്ന' എന്ന പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് റാവത്ത്. ബിജെപി യവത്മാല്‍ കണ്‍വീനര്‍ നിതിന്‍ ഭൂതാഡയാണ് സഞ്ജയ് റാവത്തിനെതിരെ പരാതി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 11 ന് പ്രധാനമന്ത്രി മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം റാവത്ത് എഴുതിയതായി ബിജെപി നേതാവ് തന്റെ പരാതിയില്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 153 (എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍) (2), 124 (എ) (വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമര്‍ഖേദ് പോലീസ് സ്റ്റേഷനില്‍ റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് എനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും ശിവസേന (യുബിടി) നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us