ജാതി സംവരണം 65 ശതമാനമാക്കി ഉയർത്താനുള്ള ബിൽ ബിഹാർ നിയമസഭ പാസാക്കി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള (ഇഡബ്ല്യുഎസ്) കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടെ സംയോജിപ്പിച്ചാല്‍ സംസ്ഥാനത്തെ സംവരണ ശതമാനം 75 ആകും.

New Update
ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍  പരസ്യത്തിനായി ചിലവഴിച്ചത്  498 കോടി

ജാതി സംവരണം 65 ശതമാനമാക്കി ഉയര്‍ത്താനുള്ള ബില്‍ ബിഹാര്‍ നിയമസഭ പാസാക്കി. ബിഹാറിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ബില്‍. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ പാസാക്കുന്നത്.

Advertisment

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം 65 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാറാണ് മുന്നോട്ട് വച്ചത്. ഇതോടെ 50 ശതമാനത്തില്‍ നിന്ന് സംവരണം 65 ശതമാനമായി ഉയരും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള (ഇഡബ്ല്യുഎസ്) കേന്ദ്രത്തിന്റെ 10 ശതമാനം സംവരണം കൂടെ സംയോജിപ്പിച്ചാല്‍ സംസ്ഥാനത്തെ സംവരണ ശതമാനം 75 ആകും.

ബീഹാറിലെ സംവരണം

പട്ടികജാതി (എസ്സി): 20%

പട്ടികവര്‍ഗ്ഗങ്ങള്‍ (എസ്ടി): 2%

മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍ (ഇബിസി): 43%

നിലവില്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇബിസികള്‍ക്ക് 18 ശതമാനവും ഒബിസികള്‍ക്ക് 12 ശതമാനവും എസ്സികള്‍ക്ക് 16 ശതമാനവും എസ്ടികള്‍ക്ക് 1 ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മൂന്ന് ശതമാനവുമാണ് സംവരണം നല്‍കിയിരിക്കുന്നത്.

അതേസമയം ബില്ലിലെ സംവരണ വിഭജനത്തില്‍ ഇഡബ്ല്യുഎസിനെ പരിഗണിച്ചില്ലെന്നും, ഇഡബ്ല്യുഎസ് സംവരണത്തില്‍ ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാകരുതെന്നും ബിജെപി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ ആശയക്കുഴപ്പമില്ലെന്നും പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന് ബില്ലിന്റെ പേരില്‍ നിന്ന് വ്യക്തമാണെന്നും മന്ത്രി വിജയ് കുമാര്‍ ചൗധരി വ്യക്തമാക്കി.

ജാതി സര്‍വേയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ മുസ്ലീങ്ങളുടെയും യാദവരുടെയും ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ഈ ജാതി സംവരണം വര്‍ധിപ്പിക്കുന്നത്.

bihar
Advertisment