New Update
/sathyam/media/media_files/LxLpCTReP8eN6fIQMWgJ.jpg)
ന്യൂഡൽഹി: നൈപുണ്യ വികസന കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ജാമ്യം അനുവധിച്ചത്.
Advertisment
ചന്ദ്രബാബു നായിഡുവിന് തിമിര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്തംബർ 9 നാണ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ നായിഡു അറസ്റ്റിലായത്. 3,300 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കണ്ടെത്തൽ.
നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നായിഡുവിനെ അറസ്റ്റ് ചെയ്യാനായി പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മൂലം മൂന്ന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്താനായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us