/sathyam/media/media_files/fg8Colzgby8d9AhOyaUg.jpg)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നത്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആര്‍എസ്എസ് നിര്‍ദേശം ഗവര്‍ണര്‍ അനുസരിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത. പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഓടിപ്പോയിയെന്ന് വീമ്പ് പറയുകയാണ്. കരിങ്കൊടി കാണിക്കുന്നവരെ തിരികെ കൈവീശുകയാണ് ചെയ്യുന്നത്. ആരെങ്കിലും അങ്ങോട്ട് പോയി ആക്രമിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ ഗണ്‍മാന്‍ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള സദസ്സിനിടെയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നലെ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ അവ?ഗണിച്ച് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്യാമ്പസിലെത്തിയിരുന്നു. സര്‍വകലാശാലയില്‍ ?ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് തന്നെ എസ്എഫ്‌ഐ പ്രതിഷേധം തുടങ്ങിയിരുന്നു. ക്യാമ്പസില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രതികരണവുമായി ?ഗവര്‍ണര്‍ രം?ഗത്തെത്തി. പ്രതിഷേധത്തെ പൂര്‍ണമായും അവഗണിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധമെന്നും തനിക്ക് പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ?ഗവര്‍ണറുടെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാന്‍ ഒരു പ്രതിഷേധവും കണ്ടില്ല' ഗവര്‍ണര്‍ പ്രതികരിച്ചു. ക്യാമ്പസിലെ കാവിവത്കരമെന്ന എസ്എഫ്‌ഐ ആരോപണത്തില്‍ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ആരെന്നായിരുന്നു ഗവണറുടെ ചോദ്യം. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കൂടി വന്നു. പല ഇടങ്ങളില്‍ നിന്ന് എനിക്ക് നിര്‍ദേശം വരും. ഏത് സ്വീകരിക്കണമെന്ന് എന്റെ വിവേചനാധികാരമാണ്. അത് ചോദിക്കാന്‍ ഇവര്‍ ആരാണ്? ഇന്ത്യന്‍ പ്രസിഡന്റിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കേണ്ടത്. കേരളത്തില്‍ നിരവധി പ്രാചീന ക്ഷേത്രങ്ങള്‍ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുര്‍ആന്‍ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പൊലീസ് വിന്യാസത്തിനിടെ സര്‍വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ്എഫ്‌ഐ വൈകിട്ട് കറുത്ത ബാനറുയര്‍ത്തി. 'സംഘി ഗവര്‍ണര്‍ തിരിച്ച് പോവുക'എന്നതടക്കം മൂന്ന് വലിയ ബാനറുകളാണ് ഉയര്‍ത്തിയത്. ക്യാമ്പസില്‍ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവര്‍ണറുടെ സര്‍വകലാശാലയിലെ പ്രധാന പരിപാടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us