വിരട്ടിക്കളയാമെന്ന് കരുതണ്ട, അവസരവാദത്തിന്റെ മൂര്‍ത്തീ: ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂര്‍ത്തീ ഭാവമാണ് ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

New Update
രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ രാത്രി വൈകിയും നയ പ്രസംഗത്തെക്കുറിച്ച് കത്തിലൂടെ ഏറ്റുമുട്ടി: ഗവർണര്‍ ആരിഫ് ഖാന്‍റെ നിലപാട് മാറ്റത്തിന് പിന്നിൽ

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലനില്‍ക്കേണ്ടയാളാണ് ഗവര്‍ണറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പോയത്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisment

ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരട്ടി കളയാം എന്ന് കരുതേണ്ട. ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂര്‍ത്തീ ഭാവമാണ് ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളിലെ സെനറ്റിലേക്ക് ഗവര്‍ണര്‍ ആളുകളെ നിയമിച്ചത് ആര് തന്ന പട്ടിക പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. എന്തോ ആയുധങ്ങള്‍ കയ്യില്‍ ഉണ്ടെന്നാണ് ഗവര്‍ണറുടെ ഭാവം. ഏത് രീതിയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ ആളുകളെ നിയമിച്ചതെന്ന് മുഖ്യമന്ത്രി. ആര്‍എസ്എസ് പറയുന്ന ആളുകളെയാണ് നിശ്ചയിക്കുന്നത്. ആര്‍എസ്എസ് എന്നത് നിങ്ങള്‍ക്ക് യോഗ്യതയായിരിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങനെയല്ലെന്നും പറഞ്ഞു.

latest arif muhamud khan
Advertisment