എഎപിയുടെയും മോദിയുടെയും വീക്ഷണങ്ങൾ സമാനം: കോൺഗ്രസിനെതിരായ പരാമർശം: ഭഗവന്ത് മന്നിനെ പരിഹസിച്ച് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവ് ഉദിത് രാജും മന്നിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. 'ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായതിന് ശേഷം പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു.

New Update
aap congress.jpg

സംസ്ഥാനത്തും ഡല്‍ഹിയിലും  കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നുവെന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിക്കും (എഎപി) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാന പ്രത്യയശാസ്ത്രങ്ങളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എഎപി'യുടെയും മോദിജിയുടെയും വീക്ഷണങ്ങള്‍ സാമ്യമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

Advertisment

കോണ്‍ഗ്രസ് നേതാവ് ഉദിത് രാജും മന്നിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. 'ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായതിന് ശേഷം പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. തരം താഴ്ന്നത് കോണ്‍ഗ്രസാണോ ആം ആദ്മി പാര്‍ട്ടിയാണോ എന്ന് കാലം പറയും.' - ഉദിത് രാജ് പറഞ്ഞു. 
  
ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്നിന്റെ കോണ്‍ഗ്രസിനെതിരായ പ്രസ്താവന. ''ഒരു കാലത്ത് കോണ്‍ഗ്രസ് ഉണ്ടായിരുന്നു...' പഞ്ചാബിലും ഡല്‍ഹിയിലുമുള്ള അമ്മമാര്‍ക്ക് അവരുടെ കുട്ടികളോട് പറയാനുള്ള ലോകത്തിലെ ഏറ്റവും ചെറിയ കഥയാണ് കോണ്‍ഗ്രസ്. എഎപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിമുഖത കാട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നേരത്തെ, ഇന്ത്യന്‍ ബ്ലോക്ക് അംഗങ്ങള്‍ക്കിടയിലെ സീറ്റ് ക്രമീകരണ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ കാര്യങ്ങള്‍ സഖ്യ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കാര്യങ്ങള്‍ അന്തിമമാക്കിയതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ കഴിയൂ എന്നും മാന്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യന്‍ ബ്ലോക്കിലെ 28 ഘടകകക്ഷികളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളാണ്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നാണ് ഡല്‍ഹിയില്‍ നടന്ന യോഗത്തിന്റെ തീരുമാനം. എന്നാല്‍ തിരെഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ആം ആദ്മി പാര്‍ട്ടി (എഎപി) വ്യക്തമാക്കി. 

കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ്. മഹാരാഷ്ട്രയില്‍ ശിവസേന (യുബിടി) 23 സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. 

ഡിസംബര്‍ 17 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ ബതിന്ഡയില്‍ ഒരു റാലി നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 13 സീറ്റുകളിലും ഭരണകക്ഷിയായ എഎപിക്ക് വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, ഇന്ത്യയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടാനുള്ള സാധ്യതയില്ലെന്ന് സൂചന നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന

aap narendra modi
Advertisment