/sathyam/media/media_files/vt1WsmcL39SK8odfo436.jpg)
രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്ക് മുന്നോടിയായി റൂട്ട് നിര്‍ണയിക്കാന്‍ യോഗം വിളിച്ച് കോണ്‍ഗ്രസ. 14 സംസ്ഥാന പ്രസിഡന്റുമാരുടെയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാക്കളുടെയും യോഗം ജനുവരി 4 ന് നടക്കും. 'ഭാരത് ന്യായ് യാത്ര'യുടെ ലോഗോയും ഇതേ ദിവസം പുറത്തിറക്കും. എന്നാല്‍ യാത്രയുടെ റൂട്ട് ജനുവരി 8 ന് പ്രഖ്യാപിക്കാനാണ് തീരുമാനം. യാത്രയുടെ തീം സോംഗ് ജനുവരി 12 ന് റിലീസ് ചെയ്യും. ജനുവരി 14 ന് ആണ് യാത്ര ആരംഭിക്കുന്നത്.
ഇത്തവണ യാത്രയ്ക്കിടെ, പാര്‍ട്ടി നേതാക്കള്‍ ഏതാനും കിലോമീറ്ററുകള്‍ നടന്ന് പോകുകയും ബാക്കിയുള്ള യാത്ര ബസുകളില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രയില്‍ വിവിധ വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ 27 ന് ആണ് പാര്‍ട്ടി 'ഭാരത് ന്യായ് യാത്ര' പ്രഖ്യാപിച്ചത്. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് 14 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര നടത്തുക. ഇന്ത്യയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് 85 ജില്ലകളിലൂടെ 67 ദിവസത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനാണ് പദ്ധതി.
നിര്‍ണായകമായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ സമാഹരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് 'ഭാരത് ന്യായ് യാത്ര'യെ കാണുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കാല്‍നടയായി രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് 136 ദിവസം കൊണ്ട് 4,000 കിലോമീറ്റര്‍ താണ്ടിയാണ് രാഹുല്‍ ഗാന്ധി 'ഭാരത് ജോഡോ യാത്ര' പൂര്‍ത്തിയാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us