/sathyam/media/media_files/yaLIE92E4K1rGL1t8jBQ.jpg)
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍. 'പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഈ സഭയില്‍ 65 അംഗങ്ങളുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഞങ്ങള്‍ ഗവര്‍ണറെ കണ്ടു, തിങ്കളാഴ്ച രാവിലെ 9:30ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം ഞങ്ങള്‍ വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഞങ്ങള്‍ക്ക് ഒരു നടപടിക്രമമുണ്ട്, ഞങ്ങള്‍ അത് പിന്തുടരും, ''ഡികെ ശിവകുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 64ലും കോണ്‍ഗ്രസ് വിജയിച്ചു. മറുവശത്ത്, ബിആര്‍എസ് 38 സീറ്റുകളാണ് നേടിയത്.
കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അനുമുല രേവന്ത് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സാധ്യതയുള്ള മത്സരാര്‍ത്ഥിയായി ഉയര്‍ന്നുവരുന്നു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ സ്ഥാനത്ത് തുടരാന്‍ റാവുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പിതാവ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതായി റാവുവിന്റെ മകനും ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ കനത്ത ആഘാതമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഈ തിരഞ്ഞെടുപ്പ് ഫലം ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് പാര്‍ട്ടിയെ തുടച്ചുനീക്കിയിരിക്കുകയാണ്.
ഡിസംബര്‍ 6 ബുധനാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ വച്ച് ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ യോഗത്തിന് ആഹ്വാനം ചെയ്തത്. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളോട് യോഗം വിളിച്ച വിവരം അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് യോഗം.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കണ്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഇന്ത്യാ ബ്ലോക്ക് യോഗം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടാനാണ് ഇത് രൂപീകരിച്ചത്. 2023 ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലാണ് സഖ്യം പിറന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us