/sathyam/media/media_files/6Y5oeibZzk4HrR83wKv0.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മണി ഹേയ്സ്റ്റ്' പരാമര്‍ശത്തിനെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. മോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച എങ്ങനെയാണുണ്ടായതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പ് 350 കോടി രൂപയും 3 കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. 1947ന് ശേഷമുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അദാനിയുടെ ഏറ്റവും വലിയ വളര്‍ച്ച പ്രധാനമന്ത്രി മോദി വിശദീകരിക്കണം. അത് കേള്‍ക്കാന്‍ രാഷ്ട്രം ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
''ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെയും വൈദ്യുതി ഉപകരണങ്ങളുടെയും വില വര്‍ധിപ്പിച്ച് നിങ്ങളുടെ ഉറ്റ സുഹൃത്ത് അദാനി ഇന്ത്യയില്‍ നിന്ന് 17,500 കോടി രൂപ തട്ടിയെടുത്തു. അദ്ദേഹം മറ്റൊരു 20,000 കോടി രൂപ ഓഫ്ഷോര്‍ ഷെല്‍ കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും സെബിയുടെ മുന്നില്‍ തന്റെ ഓഹരി വില ഉയര്‍ത്തുകയും ചെയ്തു. പണപ്പെരുപ്പമുള്ള സ്റ്റോക്കുകള്‍ ഈടായി കാണിച്ച് ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ കടം വാങ്ങുന്നു. അദാനിയുടെ ഈ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് ആരാണ് പണം നല്‍കുന്നത്? ജയറാം രമേശ് ചോദിച്ചു. അദാനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് വേണ്ടി ജനങ്ങളില്‍ നിന്നും ഉയര്‍ന്ന തോതില്‍ വൈദ്യുതി ബില്ലുകള്‍ വാങ്ങിയതായും അദ്ദേഹം അവകാശപ്പെട്ടു.
ചാങ് ചുങ്-ലിംഗും അദാനി ഗ്രൂപ്പും ഉള്‍പ്പെടുന്ന ഏറ്റവും പുതിയ പദ്ധതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രിയുടെ മണി ഹേയ്സ്റ്റ് ആക്രമണമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാല്‍ അതിവിടെ നടക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അദാനി വിഷയത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടുന്നത് ഇതാദ്യമായല്ല. അദാനിക്ക് നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ നിയമങ്ങള്‍ വളച്ചൊടിച്ചെന്നും കോണ്‍?ഗ്രസ് ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് 353 കോടിയോളം രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്തതിനു പിന്നാലെയാണ് കോണ്‍?ഗ്രസിനെ പരി?ഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തുന്നത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളപ്പോള്‍ എന്തിനാണ് 'മണി ഹേയ്സ്റ്റ്' എന്നായിരുന്നു പരിഹാസം. ''ഇന്ത്യയില്‍ ആര്‍ക്കാണ് മണി ഹേയ്സ്റ്റ് എന്ന സാങ്കല്‍പിക കലാസൃഷ്ടിയുടെ ആവശ്യം. എഴുപത് വര്‍ഷങ്ങളായി, ഇന്നും തുടരുന്ന ഐതിഹാസിക കൊള്ളയടിയിലൂടെ ഏറെ പ്രശസ്തി നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടല്ലോ ഇവിടെ''- വിഡിയോ പങ്കുവച്ച് മോദി എക്‌സില്‍ കുറിച്ചു. 'കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന 'മണി ഹേയ്സ്റ്റ്' എന്ന അടിക്കുറിപ്പോടെ ബിജെപി പങ്കിട്ട വീഡിയോയും അദ്ദേഹം എക്സില്‍ റീഷെയര്‍ ചെയ്തു.
ധീരജ് സാഹുവിന്റെ ഒഡീഷയിലെയും ജാര്‍ഖണ്ഡിലെയും സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 353 കോടി രൂപയുടെ റെക്കോര്‍ഡ് കള്ളപ്പണമാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജന്‍സി ഒരൊറ്റ നടപടിയിലൂടെ പിടികൂടിയ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇത്രയധികം രൂപ കണ്ടെടുത്തതോടെ ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളും (ബിജെഡി), ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് രൂക്ഷമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us