ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം-
വണ്ടിപ്പെരിയാർ ഇരയ്ക്ക് നീതി കിട്ടിയില്ല.
2021ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം.
കട്ടപ്പന അതിവേഗ പോക്സോ കോടതി 2023ഡിസംബർ 14 , രാവിലെ 11 മണിക്ക് വിധി പ്രസ്താവം നടത്തി. പ്രതിയ്ക്കെതിരെ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ കോടതി പ്രതിയെ വെറുതെവിട്ടു.
തെളിവുകൾ ശേഖരിക്കുന്നതിലും, കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ല.
ഒരു കൊച്ചു കുഞ്ഞിനോട് കാട്ടിയ അതിക്രമം ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം പ്രഹസനമായിരുന്നു എന്ന് വേണം കരുതാൻ. പൊലീസ് ഇക്കാര്യത്തിൽ വരുത്തിയ കുറ്റകരമായ അനാസ്ഥയുടെ കാരണം ബാഹ്യ ഇടപെടൽ ആണോ , ജോലി അറിയാത്തതാണോ, post-mortem report വായിച്ചോ എന്ന് പരിശോധിക്കണം. വണ്ടിപ്പെരിയാർ SHO 2023 ജൂൺ 30 ന് കിട്ടിയ പരാതി അന്വേഷിച്ച് 449, 376 (2) n ,377 , 376A, 376 B, 302 IPC,U/s 5(I),.j(4),(l)&(m),r/w s.6 protection of children from sexual offences Act എന്നീ വകുപ്പുകളിൽ ചാർജ്ജ് ഷീറ്റ് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
കോടതി 2022 മാർച്ച് 24 വിസ്താരം ആരംഭിച്ച് 2023 ഡിസം 11 ന് പൂർത്തീകരിച്ചു.. 14 ന് വിധി പ്രസ്താവം നടത്തി " Accused is acquited U/s 235 CrPC "
എങ്ങനെയാണ് ഇങ്ങനെ ഒരു വിധി വന്നത്.
1. അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ .
2. വിസ്താരത്തിന്റെ ഘട്ടത്തിൽ തെളിവുകളുടെ അഭാവം പ്രതിക്ക് അനുകൂലമാകും എന്ന് മനസ്സിലായപ്പോൾ
173 (8)CrPC പ്രകാരം പുനരന്വേഷത്തിന് (കൂടുതൽ തെളിവ് ശേഖരണത്തിന്) കോടതിയുടെ അനുമതി പൊലീസ് തേടാത്തത് .
3. അങ്ങനെ ആവശ്യപ്പെട്ടാൽ 156(3)CrPC പ്രകാരം മജിസ്ട്രേറ്റിന് അനുമതി നൽകാം.
4 .സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിന് 36 CrPC പെർമിഷൻ തേടാം.
5. പ്രോസിക്യൂഷന്റെ ഗുരുതരമായ വീഴ്ച.
6.വിചാരണ വേളയിൽ കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതി ശിക്ഷിക്കപ്പെടണം എന്ന വാശി കാട്ടിയില്ല.
7 . വിചാരണ വേളയിൽ ചാർജ് ഷീറ്റിലുo ശേഖരിച്ച തെളിവുകളിലും സംശയമേതുമില്ലാതെ കുറ്റം തെളിയിക്കപ്പെടാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ വിചാരണ നിർത്തി പുനരന്വേഷണത്തിന് വേണ്ടി കോടതിയോട് പ്രോസിക്യൂഷൻ അനുമതി തേടിയില്ല.
8. വിചാരണ പൂർത്തീകരിച്ച് വിധി പ്രസ്താവിച്ച കോടതി ഇരക്ക് നീതി കിട്ടാൻ ഇതര മാർഗം നിർദ്ദേശിച്ചു നിരീഷണം പറഞ്ഞില്ല.
ഇവിടെ ഇരയ്ക്ക് നീതി കിട്ടണം. കുറ്റകൃത്യത്തിന് പ്രതിയുണ്ടാവും. മാതൃകാപരമായി ശിക്ഷിക്കണം.
പുനരന്വേഷണം വേണം. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളെ യാതൊരു ഗൗരവവുമില്ലാതെ കാണുന്ന വ്യവസ്ഥിതികൾ മാറണം.
വാളയാറും. വണ്ടിപെരിയാറും ചോദ്യ ചിഹ്നമാവുമ്പോൾ. ആലുവ കൊണ്ട് അഭിമാനിക്കാനാവില്ല. കാരണം ആലുവയിൽ അദൃശ്യശക്തികൾ ഉണ്ടായിരുന്നില്ല.