ജെയ്ക് സി തോമസിൻ്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം എന്ന് ഇടത് ആരോപണം

പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി എത്തിയത്. എട്ടുമാസം ഗര്‍ഭിണിയാണ് നീനു.

New Update
jaik wife.

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം  എന്ന് ഇടത് ആരോപണം. 
ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം. ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്.

Advertisment

' പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി എത്തിയത്. എട്ടുമാസം ഗര്‍ഭിണിയാണ് നീനു. സെപ്റ്റംബർ 5നാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് ജെയ്ക്കിനൊപ്പം മത്സരരംഗത്തുള്ളത് . അവസാനഘട്ട പ്രചാരണ വേളയിലേക്ക് നീങ്ങുമ്പോള്‍ പ്രധാന നേതാക്കളാണ് പ്രചാരണത്തിനായി രംഗത്തെത്തുന്നത്.

jaik c thomas
Advertisment