തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാണ് നിലവില്‍ എഐഎഡിഎംകെ.
കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് എടപ്പാടി പളനിസ്വാമിയും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ചേദിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.