കെ എം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കി ഹൈക്കോടതി

2013 ലെ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടികാണിച്ച് കെ എം ഷാജി നടത്തിയ പ്രസ്തവനക്കെതിരെയാണ് കേസ്.

New Update
km shaji p jayarajan

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. കെ എം ഷാജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

Advertisment

സിപിഐഎം നേതാവ് പി ജയരാജന്റെ പരാതിയിലുള്ള കേസാണ് റദ്ദാക്കിയത്. 2013 ലെ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടികാണിച്ച് കെ എം ഷാജി നടത്തിയ പ്രസ്തവനക്കെതിരെയാണ് കേസ്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നുമായിരുന്നു ഷാജിയുടെ പ്രസ്താവന.

ഇത് അപകീര്‍ത്തികരമാണെന്ന് കാട്ടിയാണ് സിപിഐഎം നേതാവ് പി ജയരാജന്‍ കെ എം ഷാജിക്കെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനായിരുന്നു പരാമര്‍ശമെന്ന ഷാജിയുടെ ഹര്‍ജിയിലെ വാദം അംഗീകരിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.

P JAYARAJAN km shaji
Advertisment