/sathyam/media/media_files/AnEHkdJmMERw4Qv2pIpS.jpg)
മഹാരാഷ്ട്രയിൽ 2019ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ നിർദ്ദേശിച്ചിരുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിൽ നടക്കുന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. എന്നിരുന്നാലും, ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന സർക്കാർ രൂപീകരിക്കുന്നതിൽ പാർട്ടിയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതോടെ, സംസ്ഥാനത്തെ അധികാരം ആര് കൈയ്യാളും എന്ന ചോദ്യമുയർന്നിരുന്നു.
ശരദ് പവാർ ബിജെപിയെ സമീപിച്ചതായും സർക്കാർ രൂപീകരിക്കാൻ എൻസിപിയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കാൻ നിർദ്ദേശിച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുമായി കൈകോർക്കുന്നത് എൻസിപി അണികളെ അറിയിക്കുന്നതിനായി സംസ്ഥാനത്ത് ഹ്രസ്വ കാലത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പവാർ നിർദ്ദേശിച്ചതായും ഫഡ്‌നാവിസ് പറയുന്നു. എന്നാൽ, പിന്നീട് എൻസിപി അധ്യക്ഷൻ ഈ ധാരണയിൽ നിന്ന് പിന്മാറിയതായും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us