മുൻ യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മയെ ബിജെപി രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

നിലവിലെ ബിജെപി എംപിയായിരുന്ന ഹർദ്വാർ ദുബെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

New Update
dinesh sharma

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. നിലവിലെ ബിജെപി എംപിയായിരുന്ന ഹർദ്വാർ ദുബെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 2026 നവംബർ വരെയാണ് സീറ്റിന്റെ കാലാവധി.

Advertisment

സംസ്ഥാന നിയമസഭയിൽ ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാൽ ശർമയുടെ തിരഞ്ഞെടുപ്പ് ഉറപ്പാണ്. ദുബെയെപ്പോലെ  ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളയാളാണ് ദിനേശ് ശർമ്മ. 2017-22 കാലയളവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ ടേമിലെ രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ശർമ്മ.

dinesh sharma
Advertisment