/sathyam/media/media_files/ykbHOxz6XoPIgke6IBRU.jpg)
സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം 'മുരസൊലി'. 'ആരുടെ പണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍, ഫണ്ട് ആവശ്യപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം കളിയാക്കുകയാണെന്ന് ഡിഎംകെ മുഖപത്രം ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തമിഴ്നാട് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സംഭവ വികാസം.
ദുരിതാശ്വാസ നിധിയായി തമിഴ്നാട് 6,000 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു. തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ മാസം സംസ്ഥാനത്തിന് കേന്ദ്രം പണം നല്‍കാത്തതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഈ വ്യാജപ്രചാരണങ്ങളെന്നും ലേഖനത്തില്‍ പറയുന്നു. ഞങ്ങള്‍ ആരുടെയും അച്ഛന്റെ പണം ആവശ്യപ്പെടുന്നില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനോട് 'അച്ഛന്റെ പണം' എന്ന പരിഹാസത്തോട് പ്രതികരിക്കുകയും വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതായും മുഖപത്രത്തില്‍ വിശദീകരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us