/sathyam/media/media_files/ERzWyUT6iZmvJATEibTf.jpg)
ലോക്സഭയില്‍ ഹാജരാകാത്ത ഡിഎംകെ എംപി എസ് ആര്‍ പാര്‍ത്ഥിബനും സസ്‌പെന്‍ഷന്‍. സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാണ് പാര്‍ലമെന്റില്‍ നിന്ന് 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത എംപിമാരില്‍ എസ് ആര്‍ പാര്‍ത്ഥിബന്‍ സഭയിലില്ലെന്നും അദ്ദേഹം ചെന്നൈയിലാണെന്നും ഡിഎംകെ എംപിമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ എംപിയുടെ പേര് ഉള്‍പ്പെടുത്തിയത് തെറ്റായി തിരിച്ചറിയല്‍ കാരണമാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് പറഞ്ഞു. തെറ്റായി പരാമര്‍ശിച്ച എംപിയുടെ പേര് നീക്കം ചെയ്യാന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചതായും സ്പീക്കര്‍ അത് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ സര്‍ക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ സര്‍ക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അച്ചടക്ക നടപടി. ലോക്സഭയില്‍ നിന്നുള്ള 13 പേരും രാജ്യസഭയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ 14 പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ 'അനിയന്ത്രിതമായ' പെരുമാറ്റത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നാരോപിച്ച് 15 എംപിമാരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കി. ഒരാള്‍ക്ക് രാജ്യസഭയില്‍ നിന്നും മറ്റ് 14 പേര്‍ക്ക് ലോക്‌സഭയില്‍ നിന്നുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
മാണിക്കം ടാഗോര്‍, കനിമൊഴി, പിആര്‍ നടരാജന്‍, വി കെ ശ്രീകണ്ഠം, ബെന്നി ബഹന്‍, കെ സുബ്രഹ്‌മണ്യം, എസ്ആര്‍ പ്രതിബന്‍, എസ് വെങ്കിടേശന്‍, മുഹമ്മദ് ജാവേദ്, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, തമിഴ്‌നാട്ടില്‍ ജ്യോതിമണി, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ഡെറിക് ഒബ്രയിന്‍ എന്നിവരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത 15 എംപിമാരില്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് സിപിഎമ്മില്‍ നിന്നും രണ്ട് ഡിഎംകെയില്‍ നിന്നും സിപിഐയില്‍ നിന്നും ടിഎംസിയില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ലോക്സഭയിലെ സുരക്ഷാ വീഴ്ചയില്‍ ബുധനാഴ്ച പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് എല്ലാ സസ്‌പെന്‍ഷനുകളും. പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഇരുസഭകളുടെയും നടപടികള്‍ സ്തംഭിച്ചു. കോണ്‍ഗ്രസില്‍ എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജ്യോതിമണി, രമ്യാ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഇന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചിരുന്നു. സഭയുടെ നിര്‍ദേശം അവഗണിച്ച ഇവരുടെ പെരുമാറ്റം ഗൗരവമായി കാണുന്നുവെന്നും ഇവരെ സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുന്നുവെന്നുമായിരുന്നു പ്രമേയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us