പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി; 2.53 കോടിയുടെ വസ്തുവകകൾ സീൽ ചെയ്ത് ബോർഡ് വെച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.

New Update
pfi munnar resort.

മൂന്നാർ : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ല വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്തത്.  നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. 2.53 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി

Advertisment

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ അറസ്റ്റിലായ അഷറഫ് ഇപ്പോൾ തീഹാർ ജയിലിലാണ്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. ഗ്രീൻവാലി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നാണ് എൻഐഎ അറിയിച്ചത്. പോപ്പുലർഫ്രണ്ടിന്റെ ആശയപ്രചാരണം ഈ സ്ഥാപനം കേന്ദ്രീകരിച്ചു നടന്നിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിവ് പിന്നാലെയാണ് റിസോർട്ടിന് പൂട്ടിട്ടത്.

munnar ed enforcement directorate popular front of india
Advertisment