പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി തുടങ്ങിയത് ഒരു മണിക്കൂര്‍ വൈകി: വേദി വിട്ടിറങ്ങി ജി സുധാകരന്‍

സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ പുരസ്‌കാരം നല്‍കുന്നതിനായാണ് ജി സുധാകരനെ ക്ഷണിച്ചത്. നേരത്തെ ലഭിച്ച അറിയിപ്പ് പ്രകാരം കൃത്യസമയത്ത് തന്നെ സുധാകരനെത്തി.

author-image
shafeek cm
New Update
g sudhakaran left.jpg

ആലപ്പുഴ: സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ നിന്ന് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു.

Advertisment

സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ പുരസ്‌കാരം നല്‍കുന്നതിനായാണ് ജി സുധാകരനെ ക്ഷണിച്ചത്. നേരത്തെ ലഭിച്ച അറിയിപ്പ് പ്രകാരം കൃത്യസമയത്ത് തന്നെ സുധാകരനെത്തി. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ക്ഷണിക്കപ്പെട്ട മറ്റതിഥികള്‍ എത്തിയില്ല. ഉദ്ഘാടനം ചെയ്യേണ്ട അതിഥി എത്തിയത് പത്തരയ്ക്ക് ശേഷമാണ്. തുടര്‍ന്ന് പതിനൊന്ന് മണിയോടെ പരിപാടി തുടങ്ങവെ ജി സുധാകരന്‍ സംഘാടകരോട് ക്ഷോഭിച്ച് വേദി വിടുകയായിരുന്നു. മന്ത്രി സജി ചെറിയാനും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സിബി ചന്ദ്രബാബുവും കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

g sudhakaran response
Advertisment